ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുഞ്ഞിനെ ദത്തെടുത്ത വാര്‍ത്ത വലിയ പ്രാധാന്യം നേടിയിരുന്നു. സണ്ണിയെ പ്രശംസിച്ച് ധാരാളം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സണ്ണി ലിയോണിന് കുട്ടിയെ ദത്തെടുക്കാന്‍ അര്‍ഹതയില്ലെന്നും എന്തിനാണ് കറുത്ത കുട്ടിയെ ദത്തെടുത്തതും എന്നൊക്കെ ചോദിച്ച് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത് എത്തിയിരിക്കുന്നു.


സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്‌നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഹര്‍ഭജന്‍ സിംഗ് സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞത്. മാതൃകാപരമായ തീരുമാനം ആണ് ഇതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.