മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ അമൃതയും ഹരീഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂര്‍ നടയില്‍ നവംബര്‍ ആറിനായിരുന്നു വിവാഹം

ഗുരുവായൂര്‍: യുവതാരം ഹരീഷ് ഉത്തമന്‍ വിവാഹിതനായി. ഗുരുവായൂര്‍ നടയിലായിരുന്നു വിവാഹം. മുംബൈ സ്വദേശിയായ അമൃത കല്ല്യാണ്‍പൂര്‍ ആണ് വധു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ അമൃതയും ഹരീഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂര്‍ നടയില്‍ നവംബര്‍ ആറിനായിരുന്നു വിവാഹം. മുംബൈ പോലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരമാണ് അദ്ദേഹം.