Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയിലെ ആ മകള്‍ എന്റേതല്ല: ഹരിശ്രീ അശോകന്‍

Harisree Ashokan
Author
Kochi, First Published Oct 31, 2016, 2:23 PM IST

സോഷ്യല്‍ മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്ന് ഹരിശ്രീ അശോകന്‍. ഫേസ്ബുക്കിലൂടെ ഹരിശ്രീ അശോകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു. എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാൻ വിനീതപൂർവം ഏവരെയും അറിയിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാൻ എവിടെ ഷെയർ ചെയ്യുന്നു. ഹരിശ്രീ അശോകൻ ഫേസ്ബുക്കില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios