രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ സംവിധാന-ഇതര മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ള ഒരാള്‍ കൂടി സ്വന്തം ചിത്രം ഒരുക്കുന്നു. ഹരിശ്രീ അശോകനാണ് സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന കൗതുകമുള്ള പേരുമായാണ് അശോകന്‍റെ ചിത്രം എത്തുക.

കോമഡി എന്‍റര്‍ടെയ്‍നര്‍ എന്ന് കരുതപ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് എം.ഷിജിത്ത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബാനര്‍ എസ് സ്ക്വയര്‍ സിനിമാസ്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് ചിത്രത്തിന്‍റെ പൂജ നടക്കും.
