Asianet News MalayalamAsianet News Malayalam

ഹാരി പോട്ടർ വീണ്ടും എത്തിയപ്പോള്‍ മികച്ച പ്രതികരണം

Harry Potter and the Cursed Child is warm, witty, and wildly inventive
Author
Thiruvananthapuram, First Published Aug 1, 2016, 8:28 AM IST

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഹാരി പോട്ടർ കയ്യിലെത്തിയതിന്‍റെ ആഹ്ലാദത്തിലാണ് വായനക്കാർ. ശനിയാഴ്ച അർദ്ധരാത്രി ലണ്ടനിൽ പുറത്തിറക്കിയ പുസ്തകം കേരളത്തിലെത്തിയത് ഞായറാഴ്ച ഉച്ചയോടെയാണ്. അതിനിടയില്‍ ആഗോള തലത്തില്‍ തന്നെ പുസ്തകത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നതത്.

കഥാലോകത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ഹാരി പോട്ടർ. ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ പുസ്തകത്തെ ആവേശത്തോടെ ലോകമെങ്ങുമുള്ള വായനക്കാർ വരവേറ്റു. 2007ൽ പുറത്തിറങ്ങിയ ഡെത് ലി ഹാലോവ്സിന് ശേഷം, 19 വർഷത്തിന് ശേഷം നടക്കുന്ന കഥയാണ് ജെ കെ റൗളിങിന്റെ പുതിയ പുസ്തകം.  

പഴയ ടീനേജുകാരൻ ഹാരി പോട്ടർ, ഇനി കുടുംബനാഥനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. ഇളയ മകൻ, ആൽബസ് പോട്ടറാണ് പുതിയ കഥയിലെ നായകൻ. ഇക്കുറി നാടകമായാണ് ഹാരി പോട്ടറുടെ വരവ്. ആകാംക്ഷയോടെ കാത്തിരുന്ന പുസ്തകം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് ഹാരി പോട്ടറിന്റെ ആരാധകർ.

നോവലും കഥകളും കയ്യടക്കിയ സാഹിത്യലോകത്ത്, നാടകത്തിന്റെ തിരിച്ചുവരവിന് ഹാരി പോട്ടർ കരുത്തുപകരുമെന്നാണ് വായനക്കാരുടെ പക്ഷം.  തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഹാരി പോട്ടർ ആൻഡ് ദി കർസ്ഡ് ചൈൽഡിന്‍റെ ആദ്യ പ്രതികളെത്തിയത്. മോഡേൺ ബുക്സാണ് തിരുവനന്തപുരത്ത് പുസ്കതത്തിന്‍റെ വിതരണക്കാർ.

Follow Us:
Download App:
  • android
  • ios