അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണന്‍ അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹര്‍ഷവര്‍‌ദ്ധൻ കപൂര്‍ അഭിനവ് ബിന്ദ്രയുടെ വേഷത്തില്‍ അഭിനയിക്കും. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്സെസ്സിവ് ജേര്‍ണി ടു ഒളിമ്പിക് ഗോള്‍ഡ് ആന്‍ഡ് ബിയോണ്ട് എന്ന പുസ്‍തകത്തെ ആസ്പദമാക്കിയാണ് സിനിമ.

സാധാരണ ജീവചരിത്ര സിനിമകളെ പോലെയായിരിക്കില്ല ഇതെന്ന് ഹര്‍ഷവര്‍ദ്ധൻ കപൂര്‍ പറയുന്നു. സാധാരണ ഒരു കേന്ദ്ര കഥാപാത്രത്തെ കുറിച്ച് മാത്രമായിരിക്കും ജീവചരിത്രസിനിമ പറയുക. ഇവിടെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടി പറയുന്നുണ്ട്. അഭിനവ് ബിന്ദ്രയുടെ ജീവിതത്തില്‍‌ അദ്ദേഹത്തിന്റെ അച്ഛൻ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയില്‍ ഗാനങ്ങളുണ്ടാകില്ലെന്നും ഹര്‍‌ഷവര്‍ദ്ധൻ കപൂര്‍ പറഞ്ഞു. നവംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.