ചിത്രത്തിലേക്ക് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് പാച്ചിനോയെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചുവെന്നും അഭിനയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോളീവുഡ് വൃത്തങ്ങള്‍ പറയുന്നു.

യു.എസില്‍ വച്ച് ചിത്രീകരിക്കുന്ന രംഗങ്ങളിലാണ് പാച്ചിനോ അഭിനയിക്കുക. അക്കാദമി, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പാച്ചിനോ ഹോളിവുഡിലെ മികച്ച അഭിനയശേഷിയും ജനപ്രിയതയുമുള്ള നടന്മാരിലൊരാളാണ്.