ജല്ലിക്കെട്ടിന് വേണ്ടി വലിയ പ്രക്ഷോഭമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. എന്നാല്‍ കോളിവുഡിലെ താരം തൃഷ അടക്കം മൃഗസ്‌നേഹികളായ താരങ്ങള്‍ ജെല്ലിക്കെട്ടിന് എതിരാണ്. മൃഗസ്‌നേഹികളുടെ ആഗോള സംഘടനയായ പീപ്പീള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പേട്ട) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരങ്ങളാണ് തൃഷയും ധനുഷും അടക്കമുള്ളവര്‍.
ഇവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ജല്ലിക്കെട്ടിനെ എതിര്‍ക്കുന്ന തൃഷയുടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ടാണ് ജല്ലിക്കെട്ട് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചുവെന്നാണ് വ്യാജ വാര്‍ത്തയിലെ ഉള്ളടക്കം. തൃഷയുടെ മാതാപിതാക്കള്‍ക്കെതിരെയും മോശം പരാമര്‍ശമുണ്ട്.
തൃഷയും ബോളിവുഡ് താരം സണ്ണി ലിയോണും പേട്ടയുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമുള്ള വിദ്വേഷ പ്രചരണവും നടക്കുന്നുണ്ട്.
