എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് തൈമൂര്‍. സെയ്ഫ് അലിഖാന്റെയും കരീനയും മകനായ തൈമൂറിനെ കുറിച്ച് ഓരോ ദിവസവും വിശേഷങ്ങള്‍ വരാറുണ്ട്. തൈമൂറിന്റെ ആയയെ കുറിച്ചുപോലും വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇനി അതിന് അനുവദിക്കില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യര്‍ഥിച്ച് സെയ്‍ഫ് അലി ഖാൻ തന്നെ ഒരു അഭിമുഖത്തില്‍ രംഗത്ത് എത്തി. കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുത്. വീട്ടിനു മുന്നില്‍ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യര്‍ഥിച്ചു. പാപ്പരാസി സംസ്‍കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കള്‍ അഗ്രഹിക്കുന്നത്. എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാര്‍ത്തയും വരുന്ന് തനിക്ക് ഇഷ്‍ടമല്ലെന്ന് കരീനയും പറയുന്നു. എന്താണ് അവൻ ചെയ്യുന്നത്, എന്ത് വസ്‍ത്രങ്ങളാണ് ധരിക്കുന്നത്, എന്താണ് ഹെയര്‍സ്റ്റൈല്‍.. അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകള്‍ എടുത്ത് ചര്‍ച്ച ചെയ്യുന്നതെന്നാണ് കരീന പറയുന്നത്. അതേസമയം ഇപ്പോള്‍ തൈമൂര്‍ പോസ് ചെയ്യാൻ തുടങ്ങിയെന്നും കരീന പറയുന്നു.