സംവിധായകന്‍ സുന്ദര്‍ സിക്ക് എതിരെ ഹൈക്കോടതി നോട്ടിസ്. കോപ്പിയടി ആരോപണത്തിലാണ് സുന്ദര്‍ സിക്കെതിരെ നോട്ടീസ്. പ്രാദേശിക ചാനലിലെ നന്ദിനി എന്ന സീരിയലിന്റെ കഥ കോപ്പിയാണെന്നാണ് പരാതി. സംവിധായകന്‍ വേല്‍മുരുഗന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

നിത്യ റാം, മാളവിക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയാണ് നന്ദിനി. തന്റെ കൃതിയാണ് സുന്ദര്‍ സി കോപ്പിയടിച്ച സീരിയലാക്കിയതെന്ന് വേല്‍മുരുഗന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ഇതെന്നും വേല്‍മുരുഗന്‍ പറയുന്നു.