മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ സെന്‍സേഷന്‍ ആലിയ ഭട്ടിന്‍റെ പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട്. ഈ പ്രണയ തകര്‍ച്ചയില്‍ വില്ലത്തിയായത് കത്രീന കൈഫും. മറ്റൊന്നുമല്ല രണ്‍ബീറുമായി വഴിപിരിഞ്ഞ ശേഷം കത്രീന പുതിയ കൂട്ടുകാരനായി കണ്ടെത്തിരിക്കുന്നത് ആലിയയുടെ കാമുകന്‍ സിദ്ധര്‍ത്ഥ് മല്‍ഹോത്രയാണെന്നാണ് ബോളിവുഡില്‍ സംസാരം. 

ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ പുറത്തു വന്നതാണ് ഇങ്ങനെ പറയാന്‍ കാരണമായത്. നിത്യ മെഹ്‌റയുടെ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും അടുത്തു പരിചയപ്പെടുന്നത്. പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഇതിനു ശേഷം പല സ്ഥലങ്ങളിലും ഇരുവരേയും ഒരുമിച്ചുകണ്ടതായി പറയുന്നു. 

ബാര്‍ ബാര്‍ ദേഖോയുടെ പ്രമോഷന്‍ ചടങ്ങിനിടയില്‍ കത്രീനയുടെ കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമാണെന്നു സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. എന്തായാലും കാര്യങ്ങള്‍ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.