Asianet News MalayalamAsianet News Malayalam

കല്യാണി പ്രിയദര്‍ശനും അഖില്‍ അക്കിനേനിയും ഒരുമിക്കുന്നു; ഹലോ ട്രെയിലര്‍ കാണാം

hello telugu cinema trailer released
Author
First Published Dec 3, 2017, 10:10 AM IST

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഹലോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പാര്‍ക്കൗര്‍ അഭ്യാസിയായാണ് അഖില്‍ എത്തുക. കല്യാണിയുടെ അരങ്ങേറ്റ ചിത്രമാണിത്.  ജഗപതി ബാബു, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം പി എസ് വിനോദാണ്. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുനയാണ് നിര്‍മാണം. ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും.
 

Follow Us:
Download App:
  • android
  • ios