പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ചിത്രം നായിക മഞ്ജു വാര്യര്‍
മോഹന്ലാല് ആരാധകര് മാത്രമല്ല, മലയാള സിനിമാപ്രേമികളിലാകെ ഏറെ കാത്തിരിപ്പുയര്ത്തിയ ചിത്രമാണ് മോഹന്ലാല് വി.എ.ശ്രീകുമാര് മേനോന് ചിത്രം ഒടിയന്. ചിത്രത്തിന്റെ ഇതിനകം പുറത്തെത്തിയ മോഷന് പോസ്റ്ററിനും ടീസര് വീഡിയോയ്ക്കുമൊക്കെ വമ്പന് പ്രതികരണമാണ് സോഷ്യല് മീഡിയയില് ലഭിച്ചത്. ഇപ്പോഴിതാ ലൊക്കേഷനില് നിന്നുള്ള ഒരു അനൗദ്യോഗിക വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തില് മോഹന്ലാല് കഥാപാത്രം ഒടിയന് മാണിക്യന്റെ മുത്തച്ഛനായി അഭിനയിക്കുന്ന മനോജ് ജോഷി അണിയറപ്രവര്ത്തകര്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
പരസ്യചിത്ര സംവിധായകന് ശ്രീകുമാര് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില് മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന് ഉള്പ്പെടെയുള്ള ചിത്രങ്ങള്ക്ക് ഛായാഗ്രഹണം നിര്വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് എം.ജയചന്ദ്രന് സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര് ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്വ്വഹിക്കുന്നത്.
