ബെംഗളൂരു:സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍. അവസരം ലഭിക്കുന്നതിനു നടിമാര്‍ ചൂഷണത്തിന് ഇരയാകുന്ന രീതി ഇന്നും നിലവിലുണ്ട് എന്ന ഇവര്‍ പറയുന്നു. പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നത്. നടിമാരേ തിരഞ്ഞെടുക്കേണ്ടത് അഭിനയമികവു പരിഗണിച്ചു കൊണ്ടാകണം. അല്ലാതെ മറ്റു തീരികള്‍ കൊണ്ടായിരിക്കരുത് എന്നു ശ്രുതി പറയുന്നു. 

കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണെങ്കിലും വളരെ കുറച്ചു പരാതികള്‍ മാത്രമേ സിനിമരംഗത്തു നിന്നു പോലീസിനു ലഭിക്കുന്നുള്ളു. പലരും മിണ്ടാതിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രണവണത ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതു നാണക്കേടാണ് എന്നും ശ്രുതി പറയുന്നു. സിനിമ കമ്പനി എന്ന ചിത്രത്തലൂടെ ശ്രദ്ധേയ ആയ നടിയാണു ശ്രുതി. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സോളോയാണ് ശ്രുതിയുടെ പുതിയ സിനിമ.