ചിത്രത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ നായകനാകുന്ന സ്പോര്‍ട്സ് ബയോപിക് ആണ് ഗോള്‍ഡ്. ഹോക്കി പരിശീലകൻ തപൻ ദാസ് ആയിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


തപന്‍ ദാസ് ഇന്ത്യയെ സ്വര്‍ണമെഡല്‍ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലെ പ്രമേയം. 1948ൽ നടന്ന ഒളിപിം‌ക്‌സിൽ ഇന്ത്യ സ്വർണം നേടിയ ചരിത്രമാണ് സിനിമ പറയുന്നത്. മൌനിയാണ് നായിക. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.