മുംബൈ: ബോളീവുഡ് സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷ്മിയ വിവാഹമോചനത്തിന്. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് വിരാമമിട്ട് ഭാര്യയായ കോമളയുമായി പിരിയാന്‍ ഹിമേഷ് തയ്യാറെടുക്കുകയാണ്. ബാന്ദ്രയിലെ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. മാസങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
ഇരുവര്‍ക്കും 'സ്വയം' എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ ടെലിവിഷന്‍ താരം സോണിയ കപൂറുമായി ചേര്‍ത്താണ് ഗോസിപ്പുകള്‍ വന്നിരുന്നു. നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രേഷ്മയ്യ. ഇതിന് പുറമെ ഗായകന്‍,
അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ 'തേരാ സുറൂര്‍' എന്ന ചിത്രമാണ് അവസാനം നായകനായി പുറത്തിറങ്ങിയത്.
