Asianet News MalayalamAsianet News Malayalam

ഹിസ്റ്ററി ഓഫ് ജോയിലെ "മാരി പെയ്യുന്ന" ഗാനമെത്തി

History Of Joy Malayalam Movie song released
Author
First Published Nov 20, 2017, 1:51 PM IST

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനായെത്തുന്ന ഹിസ്റ്ററി ഓഫ് ജോയിലെ "മാരി പെയ്യുന്ന" എന്ന ഗാനം റിലീസ് ചെയ്തു. ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ലിനീഷ് എംസിയുടെ വരികൾക്ക്  ജോവി ജോർജ് സുജോ സംഗീതം നൽകിയിരിക്കുന്നത്. നടൻ വിഷ്ണു ഗോവിന്ദൻ സംവിധാനത്തിലേക്ക് ചുവട് വയ്ക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. സായികുമാർ, ശിവകാമി, അപർണ, ലിയോണ ലിഷോയ്, വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു ഗോവിന്ദനും അനൂപ് പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ്‌ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. നവംബർ 24 ന്തീയേറ്ററുകളിൽ എത്തുന്ന 'ഹിസ്റ്ററി ഓഫ് ജോയ്' ശിവപാർവതി ഫിലിംസിന്റെ ബാനറിൽ കലഞ്ഞൂര്‍ ശശികുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios