ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ബ്ലാക്ക് സ്വാന്‍, ഫൊര്‍ഗെറ്റിങ് സാറ മാര്‍ഷല്‍, ദ ബുക്ക് എലി, മാക്‌സ് പെയ്‌നെ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നടിയാണ് മില കൂനിസ്. ഹോളിവുഡിലെ അമിത സെക്‌സിസം തന്നെയാണ് ഇതില്‍ പ്രധാനം. സംവിധായകന്‍റെയും നിര്‍മ്മാതാവിന്റെയും ആഗ്രഹത്തിനനുസരിച്ച് സ്ത്രീകള്‍ നഗ്നകളായും ചൂടന്‍ രംഗങ്ങളിലും അഭിനയിക്കണം. 

ഒരു ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കായി അര്‍ദ്ധ നഗ്നയായി ഫോട്ടോ ഷൂട്ട് നടത്താന്‍ തന്നോട് നിര്‍മ്മാതാവ് ആവശ്യപ്പെട്ടെന്നും, വഴങ്ങിയില്ലെങ്കില്‍ ഹോളിവുഡില്‍ നിന്ന് പുറത്താക്കും എന്ന് പറഞ്ഞതായും മില പറയുന്നു. 

പുരുഷ മേല്‍ക്കോയ്മയാണ് മറ്റൊരു പ്രശ്‌നം. നടന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നടിമാര്‍ക്ക് നല്‍കുന്നത്. ടെക്‌നിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് തന്നെയാണ് അവസ്ഥയെന്നും നടി പറയുന്നു.