ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വില്‍ സ്മിത്ത് ബോളിവുഡിലേക്കെന്ന് സൂചനകള്‍. അമേരിക്കന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷ്റോഫിന്‍റെ 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍' റിന്‍റെ സെറ്റിലെത്തിയതാണ് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് പിന്നില്‍. 

മുംബൈ: ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വില്‍ സ്മിത്ത് ബോളിവുഡിലേക്കെന്ന് സൂചനകള്‍. അമേരിക്കന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷ്റോഫിന്‍റെ 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍' റിന്‍റെ സെറ്റിലെത്തിയതാണ് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് പിന്നില്‍. കരണ്‍ജോഹറിന്‍റെ ധര്‍മ്മ പ്രോഡക്ഷന്‍ നിര്‍മ്മിക്കുന്നതാണ് ചിത്രം. 

വില്‍ സ്മിത്തും ടൈഗറുമൊത്തുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് വില്‍ സ്മിത്ത് കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ റണ്‍വീര്‍ സിംഗിനൊപ്പം പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. വില്‍ സ്മിത്തും തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയിലെത്തിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…

View post on Instagram

View post on Instagram