പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമാണ് ഹണി ബി എന്ന ചിത്രത്തിന്റെ ആദ്യഭാഗവും രണ്ടാം ഭാഗവും. സൗഹൃദവും സല്ലാപവുമൊത്തു ചേര്‍ന്ന് ജീവിതം ആഘോഷിക്കുന്നതായിരുന്നു ഈ സിനിമ നമുക്ക് മുന്നില്‍ എത്തിച്ചത്. എന്നാല്‍ ഹണി ബീ 2.5 ലെ ഗാനവും അതുപോലെ തന്നെയാണ്. സൗഹൃദവും ആഘോഷവും പ്രണയുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഗാനം പുറത്തെത്തുന്നത്.
ആമിനത്താത്താടെ പൊന്നുമോളാണ് എന്ന മധുരമൂറുന്ന വരികളും ഈണവുമാണ് ഗാനത്തിനെ മനോഹരമാക്കുന്നത്. ഇതിനോടൊപ്പം തന്നെ മഹേഷിന്റെ പ്രതികാരത്തിലൂടെ സുപരിചിതയായ ലിജോ മോളുടെ പ്രണയവും കേന്ദ്ര കഥാപാത്രങ്ങളായ ആസിഫ് അലി, ഹരിശ്രീ അശോകന്‍, ലാലിന്റെ മകന്‍ ജീന്‍ പോള്‍ തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് പാട്ടിന് താളം പിടിക്കുന്നതും ഈ ഗാനത്തിന്റെ മാറ്റുകൂട്ടിയിട്ടുണ്ട്.

ഗാനം ആലപിച്ചത് ചിത്രത്തില്‍ അഭിനയിച്ച ലാല്‍ തന്നെയാണ് എന്നതും ഈ ഗാനത്തിന് പ്രത്യേക നല്‍കുന്നുണ്ട്. ലളിതമായ വരികളിലൂടെ പഴയ തനിമയെ വിളിച്ചുണര്‍ത്തുന്ന തരത്തിലുള്ള പാട്ട്. എസ് വിജയനാണ് വരികള്‍ക്ക് . എ എം ജോസാണ് ഈണം നല്‍കിയത്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ലാലാണ് നിര്‍മ്മിച്ചത്.
