മുംബൈ: സൂര്യനും മേഘങ്ങളുമ കടലും ചീസ് കേക്കു. ബോളിവുഡ് താരം ബിപാഷ ബസു ഇന്‍സ്റ്റ ഗ്രാമില്‍ ഷെയര്‍ ചെയ്ത ഹണിമൂണ്‍ ചിത്രങ്ങളിലുള്ളത് മനോഹരമായ ലോകം. മാലദ്വീപിലാണ് ബിപാഷയുടെയും ടിവി താരമായ വരന്‍ കരണ്‍ സിംഗ് ഗ്രോവറിന്റെയും മധുവിധു നാളുകള്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണിമൂണ്‍ ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്തത്. മനോഹരമായ ബിപാഷയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്ത ശേഷം കരണ്‍ എഴുതി: എന്റെ ഭാര്യ ഒരു ദേവതയാണ്. ഇത് ഭാഗ്യമല്ലെങ്കില്‍ മറ്റെന്ത്?
ഏപ്രില്‍ 30നാണ് 37കാരിയായ ബിപാഷയും 34കാരനായ കരണും ബംഗാളി രീതിയില്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്.
