മുംബൈ: സിനിമയിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ചു വിവാദപരമായ തുറന്നു പറച്ചില്‍ നടത്തിരിക്കുകയാണു കങ്കണ. തന്‍റെ അഭിപ്രായങ്ങളും അനുഭവങ്ങളും ശക്തമായി തുറന്നു പറയുന്ന താരമാണു കങ്കണ. ഇത്തവണ താരത്തിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ. സിനിമയില്‍ തിരക്കുള്ള നടന്മാര്‍ക്ക് പലപ്പോഴും ഈ രംഗത്തിന് പുറത്തുള്ളവരെ കാണാനോ ഇടപഴകാനോ സമയം കിട്ടില്ല. 

അതുകൊണ്ട് സഹനടിമാരുമായി പ്രേമം ബന്ധം സ്ഥാപിക്കുന്നത് സ്വഭാവികമാണ്. ഒരു പുരുഷതാരത്തിന് അവന്‍ തിരസ്കരിക്കപ്പെടുകയാണ് എന്നു തോന്നിയാല്‍ അത് മൊത്തം സിനിമാ സെറ്റിനെയും ബാധിക്കും. നിങ്ങള്‍ അയാളുടെ കൂടെ കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ അത് നിങ്ങളുടെ ജീവിതം സങ്കീര്‍ണമാക്കും.

നിങ്ങള്‍ ഒരു കൊച്ചു പെണ്‍കുട്ടിയായിരിക്കുമ്പോള്‍ വിവാഹിതരായ പുരുഷന്‍മാകുടെ കഥദനകഥകള്‍ വിശ്വസിക്കും. എന്‍റെ അനുഭവത്തില്‍ നിന്ന് തന്നെ പറയാം. എന്‍റെ ഭാര്യ എന്നെ മര്‍ദിക്കും, ഒരിക്കലും മനസ്സിലാക്കുന്നില്ല തുടങ്ങിയ കഥകളായിരിക്കും നിങ്ങളോട് പറയുക. അയാള്‍ ഭാര്യയെ ഒരു രാക്ഷസിയായി ചിത്രീകരിക്കും. 

നിങ്ങളാണ് അയാളുടെ രക്ഷകനെന്ന തോന്നലുണ്ടാക്കും. സ്ത്രീകളോട് ഒന്നു മാത്രമേ പറയാനുള്ളൂ. ഇത്തരം കദനകഥകളില്‍ വീഴരുത്. എന്‍റെ ജീവിതത്തില്‍ കല്ല്യാണം കഴിഞ്ഞശേഷം സന്തോഷമാണ് എന്ന് പറയുന്ന ഒരു പുരുഷനെയും കണ്ടിട്ടില്ല