സംവിധായകൻ വികാസ് ബാലിന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിലാണ് ഹൃതിക് റോഷൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വികാസ് ബാലിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. 

സംവിധായകൻ വികാസ് ബാലിന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത് എത്തിയിരുന്നു. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിലാണ് ഹൃതിക് റോഷൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വികാസ് ബാലിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.

മോശം പെരുമാറ്റത്തില്‍ കുറ്റക്കാരനായ ഒരാളൊത്ത് ജോലി ചെയ്യുകയെന്നത് എനിക്ക് അസാധ്യമാണ്. യഥാര്‍ഥ വിവരങ്ങള്‍ എനിക്ക് ലഭ്യമല്ല. അങ്ങിങ്ങായുള്ള ചില വിവരങ്ങള്‍ മാത്രമേ അറിയൂ. വ്യക്തമായ കാര്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യമെങ്കില്‍ കൃത്യമായ നടപടിയെടുക്കാനും ഞാൻ സൂപ്പര്‍ 30ന്റെ നിര്‍മ്മാതാക്കളോട് അഭ്യര്‍ഥിക്കുകയാണ്. അത്തരം സംഭവങ്ങള്‍ നിശബ്‍ദമാക്കപ്പെടുകയോ തള്ളിക്കളയുകയോ അല്ല വേണ്ടതല്ല. കുറ്റം തെളിഞ്ഞ എല്ലാ ആരോപിതരും ശിക്ഷിക്കപ്പെടേണ്ടവരും ഇരയാക്കപ്പെട്ടവര്‍ കരുത്തരാക്കപ്പെടുകയും തുറന്നുസംസാരിക്കാൻ കരുത്ത് കിട്ടേണ്ടവരുമാണ്- ഹൃത്വിക് റോഷൻ പറയുന്നു.

വികാസ് ബാലിനെതിരെയുള്ള ആരോപണം ശരിവച്ച് നേരത്തെ കങ്കണ റണൌത്തും രംഗത്ത് എത്തിയിരുന്നു. ക്വീനിന്റെ ലൊക്കേഷനില്‍ വെച്ച് വികാസ് ബാല്‍ മോശമായി പെരുമാറിയെന്നായിരുന്നു കങ്കണ റണൌത് പറഞ്ഞത്. വികാസ് ബാല്‍ കഴുത്തില്‍ മുഖം അമര്‍ത്തുകയും മുടി മണപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് കങ്കണ റണൌത് പറഞ്ഞത്.