നാദിര്‍ഷ സംവിധാനം ചെയ്‍ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പേരിന്റെ പ്രത്യേകത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. യഥാര്‍ഥ ഹൃത്വിക് റോഷന്‍ തന്റെ പേരില്‍ ഒരു സിനിമ ഇറങ്ങുന്ന കാര്യം അറിഞ്ഞിട്ടുണ്ടാകുമോ എന്നായിരുന്നു പ്രേക്ഷകരുടെ കൗതുകം. എന്നാല്‍ ഇതാ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കാണാന്‍ ഹൃത്വിക് റോഷന്‍ എത്തുന്നുവെന്ന വാര്‍ത്തയും വരുന്നു. ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍ വരാനിരിക്കുകയാണ് ഹൃത്വിക് റോഷന്‍. അപ്പോള്‍ സിനിമയും കാണാനായേക്കുമെന്നാണ് ഹൃത്വിക് റോഷന്‍ കരുതുന്നതെന്നാണ് വാര്‍ത്ത. ആങ്കറും നടനുമായ രാജേഷ് കെ എസ് ആണ് ഹൃത്വിക് റോഷന്റെ ശ്രദ്ധയിലേക്ക് കട്ടപ്പനയിലെ ഹൃതിക് റോഷനെ എത്തിച്ചത്.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഹൃത്വിക് റോഷനെ അറിയിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് രാജേഷ് കെ എസ് asianetnews.tvയോട് പറഞ്ഞു. ഹൃത്വക് റോഷനെ ഇക്കാര്യം അറിയിക്കാന്‍ മുംബയിലെ പിആര്‍ഒ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രചോദനമായിട്ടാണല്ലോ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഉണ്ടായത്. മാത്രമല്ല ഇപ്പോള്‍ സിനിമ ഹിറ്റാകുകയും ചെയ്‍തു. അതുകൊണ്ട് റിലീസിനു ശേഷം ഞാന്‍ സിനിമയെ കുറിച്ച് അദ്ദേഹത്തിന് ട്വീറ്റ് ചെയ്യുകയും ചെയ്‍തു. സിനിമയെ കുറിച്ച് ഹൃത്വിക് റോഷന്‍ അറിഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്. മുംബയില്‍ സിനിമ റീലിസ് ചെയ്യുമ്പോള്‍ അദ്ദേഹം കാണുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍ വരുന്നുണ്ടെന്നും അപ്പോള്‍ അദ്ദേഹം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കണ്ടേക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്- രാജേഷ് കെ എസ് പറഞ്ഞു.
കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ രാജേഷ് കെ എസും അഭിനയിച്ചിട്ടുണ്ട്. വിഷ്‍ണു ഉണ്ണികൃഷ്ണനാണ് നായകന്‍. വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
