സൂപ്പര്‍ 30ന്റെ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ആരാധകരെ അമ്പരിപ്പിച്ച് ഋത്വിക് റോഷന്‍. ഇതുവരെ കാണാത്ത മേക്കോവറിലാണ് താരം. സൈക്കിളില്‍ പപ്പടം വില്‍ക്കുന്നയാളായി റോഡില്‍ നില്‍ക്കുന്ന ചിത്രം ആരാധകര്‍ തിരിച്ചറിഞ്ഞില്ല. ജയ്പൂരിലെ തിരക്കുള്ള റോഡിലാണ് ഋത്വിക് പപ്പടം വില്‍പ്പനക്കാരനായെത്തിയത്.

വെയിലില്‍ ക്ഷീണിതനായി വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഋത്വിക്. താരത്തിന്റെ വേഷപ്പകര്‍ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ബിഹാറില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30 എന്ന സിനിമ പറയുന്നത്. താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

എല്ലാവവര്‍ഷവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള എഞ്ചിനയറാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍. 15 വര്‍ഷത്തിനിടെ 450 വിദ്യാര്‍ത്ഥികളെയാണ് ആനന്ദ് കുമാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്കയച്ചത്.