വിരാട് കോലിക്കൊപ്പം കായികമന്ത്രി ഹൃത്വിക്കിനെയും വെല്ലുവിളിച്ചിരുന്നു വിഷയം ശ്രദ്ധയില്‍പ്പെടുത്തി മുംബൈ പൊലീസിനും ട്വീറ്റ്
ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചതോടെയാണ് കേന്ദ്ര കായികമന്ത്രി രാജ്യവര്ധന് സിങ് റാത്തോഡ് ആരംഭിച്ച 'ഫിറ്റ്നസ് ചലഞ്ച്' വാര്ത്താപ്രാധാന്യം നേടിയത്. ട്വിറ്ററില് പുഷ്അപ്പുകള് ചെയ്യുന്ന വീഡിയോയ്ക്കൊപ്പം ഹൃത്വിക് റോഷന്, വിരാട് കോലി, സൈന നേവാള് എന്നിവരെ വ്യായാമസംബന്ധിയായ വീഡിയോകള് പോസ്റ്റ് ചെയ്യാന് മന്ത്രി വെല്ലുവിളിക്കുകയായിരുന്നു. തുടര്ന്നായിരുന്നു ഇന്ത്യന് നായകന് പ്രധാനമന്ത്രിയെത്തന്നെ വെല്ലുവിളിച്ചത്. എന്നാല് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത ഹൃത്വിക് റോഷന് ട്വിറ്ററില് ഏറെ വിമര്ശനങ്ങള് കേള്ക്കേണ്ടിവന്നു.
മുംബൈയിലെ വീട്ടില്നിന്ന് ഓഫീസിലേക്ക് സൈക്കിളില് വേഗത്തില് ചവുട്ടി പോകുന്നതിന്റെ വീഡിയോയാണ് സ്വയം മൊബൈലില് ഷൂട്ട് ചെയ്ത് ഹൃത്വിക് ട്വിറ്ററില് പോസ്റ്റ് ചെയ്തത്. ഹെല്മറ്റ് വെക്കാതെയായിരുന്നു ഒറ്റക്കൈയില് വേഗത്തിലുള്ള സൈക്കിളിംഗ്. ട്വിറ്ററില് 23 മില്യണ് ഫോളോവേഴ്സുള്ള താരം മോശം ഉദാഹരണമാണ് കാട്ടിക്കൊടുക്കുന്നതെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിമര്ശനം വ്യാപകമായി. ആരാധകര് സമാനരീതിയിലുള്ള വീഡിയോ ഷൂട്ട് ചെയ്യാന് തുടങ്ങിയാല് സെല്ഫി മരണങ്ങള് ഉണ്ടാകുമെന്നും. ഗതാഗത നിയമങ്ങള് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഫോളോവേഴ്സില് ഒരാള് മുംബൈ പൊലീസിനെ തന്നെ ടാഗ് ചെയ്തു. ലൊക്കേഷന് വിവരങ്ങള് നല്കിയാല് ഏത് ട്രാഫിക് ഡിവിഷന്റെ പരിധിയില് വരുമെന്ന് നോക്കാമെന്നും അവരുടെ ശ്രദ്ധയില് പെടുത്താമെന്നുമായിരുന്നു മുംബൈ പൊലീസിന്റെ മറുപടി ട്വീറ്റ്.
