ഹൃത്വിക് റോഷനും കങ്കണാ റണാവത്തും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ഇതാദ്യമായി ഹൃത്വിക് പരസ്യമായി പ്രതികരിച്ചു.

കങ്കണയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് താന്‍ തലപുകച്ചിട്ടില്ലെന്നാണ് ഹൃത്വിക് പറയുന്നത്. ഞാന്‍ എപ്പോഴും ഒരുപോലെയാണ്. എനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു കാര്യം മാത്രം പറയാം. എനിക്ക് ആരോടും പരാതിയില്ല. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ഇതാണ് എന്റെ ജീവിത തത്വവും- കാബിലിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഹൃത്വിക് പറഞ്ഞു.