മസാലച്ചിത്രങ്ങളിലെ നായിക ഷക്കീലയുടെ ജീവിതം പ്രമേയമായി സിനിമ വരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷിയായിരിക്കും നായിക. ഹിന്ദിയിലാണ് സിനിമ ഒരുക്കുകയെന്ന് സംവിധായകന്‍ പറയുന്നു.


ഇന്ദ്രജിത്ത് ഏറ്റവും അവസാനം ഒരുക്കിയ ഐ ലൗ ആലിയ എന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം ഷക്കീല അതിഥി വേഷത്തില്‍ വന്നിരുന്നു. ഷക്കീലയുടെ ജീവിതം പ്രമേയമാക്കി ഇന്ദ്രിജിത്ത് സിനിമ ഒരുക്കുന്പോള്‍ സണ്ണി ലിയോണ്‍ ആയിരിക്കും നായികയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം ഹുമ ഖുറേഷിയുടെ മലയാള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്‍ത വൈറ്റില്‍ ഹുമ ഖുറേഷിയാണ് നായിക.