മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തിരുവനന്തപുരം: സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാണിക്കുമ്പോൾ മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയമ പ്രകാരം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പാണ് നൽകേണ്ടത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് റീജണൽ ഓഫീസർക്കും സാസ്കാരിക സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹൻദാസ് കത്തയച്ചിട്ടുണ്ട്.
