ഹൈദരാബാദ്: നയൻതാര ഇപ്പോഴും തെന്നിന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. കൈനിറയെ പടങ്ങള്‍, എന്നാലും ഗോസിപ്പ് കോളങ്ങളില്‍ കയറിപറ്റുന്ന വിവാദങ്ങളും നയന്‍സിന് പുത്തരിയല്ല. ഹൈദരാബാദിലെ സ്റ്റാര്‍ഹോട്ടലുകളില്‍ നയന്‍താരയ്ക്ക് റൂം കൊടുക്കാറില്ലെന്നാണ് പുതിയ ഗോസിപ്പ്.

തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. നയന്‍താരയുടെ ദേഷ്യമാണ് ഇതിന് കാരണമെന്നാണ് വാര്‍ത്ത പറയുന്നു. ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചപ്പോഴെല്ലാം ദേഷ്യം കയറി നയന്‍സ് എന്തെങ്കിലും നശിപ്പിക്കാതിരുന്നിട്ടില്ലെന്നാണ് വാര്‍ത്ത പറയുന്നത്.

റൂമിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കണ്ണിനു മുന്നില്‍ കാണുന്നവരോട് തട്ടികയറുകയും ചെയ്യും നയന്‍സ് എന്നാണ് ഹോട്ടലുകാരുടെ പരാതി. നയൻതാര വന്നുപോയി കഴിഞ്ഞാൽ റൂമിൽ വലിയ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുമെന്ന സ്ഥിതിയാണ് എന്നും വാര്‍ത്ത പറയുന്നു.

ഇതോടെയാണ് നയൻതാരയെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കേണ്ട തീരുമാനം ചില സ്റ്റാർ ഹോട്ടലുകൾ എടുത്തത്. ഹൈദരാബാദിലെ ഒരു പ്രമുഖ ഹോട്ടൽ നടിയ്ക്ക് റൂം കൊടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.