മുംബൈ: ഈ വര്‍ഷത്തെ ദീപാവലി ദിനത്തിനായി അജയ് ദേവ്ഗണ്‍ കാത്തിരിക്കുകയാണ്. രണ്ടു കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന് വിദേശത്ത് പഠിക്കുന്ന അജയ്യുടെ മകള്‍ നൈസ വീട്ടില്‍ തിരിച്ചെത്തുകയാണ്. അജയ്യുടെ ഗോല്‍മാല്‍ എഗെയ്ന്‍ റിലീസ് ആകുന്നതും ഈ മാസമാണ്. അതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ കാരണങ്ങളേറെയാണ് അജയ്ക്ക്.
ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അജയ് പറയുന്നത്. വെറും കോമാളിത്തരം മാത്രമല്ല ചിത്രം എന്നും ഹൊറര്‍ കോമഡിയാണ് ചിത്രത്തില്‍ ഉള്ളതെന്നും അജയ് പറയുന്നു. ഗോല്‍മാല്‍ സീരിസിലെ നാലാമത്തെ ചിത്രമാണ് ഗോല്‍മാല്‍ എഗെയ്ന്‍. വരുന്ന ഒക്ടോബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
