തനിക്ക് ഒരു കൂട്ടുകാരിയെ ലഭിച്ച വിവരം സാമുവല്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്

ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍ ഇനി സിംഗിളല്ല. തനിക്ക് ഒരു കൂട്ടുകാരിയെ ലഭിച്ച വിവരം സാമുവല്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം ഞാന്‍ ഇനി സിംഗിളല്ല എന്ന കുറിപ്പോടെയാണ് സാമുവല്‍ പങ്കുവച്ചിരിക്കുന്നത്. പങ്ക് വച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പേരാണ് മലയാളിയുടെ സ്വന്തം സുഡുവിനെയും സുഹൃത്തിനെയും അഭിനന്ദിച്ച് പ്രതികരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് സാമുവല്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്. ബീഫിനോടുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ അത് ഇരട്ടിയായി.