കേരളത്തിലേക്കുള്ള വരവിന് മുമ്പ് ആഗ്രഹം വ്യക്തമാക്കി 'സുഡു മോന്‍'

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് സുഡാനി ഫ്രം നൈജീരിയയിലെ നായകന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍. സിനിമയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി ഇപ്പോഴും കേരളവുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട് 'സുഡു മോന്‍'‍. മുമ്പൊരിക്കല്‍ പ്രകടിപ്പിച്ച ആഗ്രഹം വീണ്ടും തുറന്നുപറഞ്ഞിരിക്കുകയാണ് സാമുവലിപ്പോള്‍.

കേരളത്തിലെത്തി പൊറോട്ടയും ബീഫും കഴിക്കാന്‍ കൊതിയാവുന്നു. കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ദിനങ്ങളെണ്ണി കഴിയുകയാണ് താനിപ്പോള്‍- ട്വിറ്ററിലൂടെ ആരാധകരോടായി സാമുവല്‍ വ്യകതമാക്കി. തന്‍റെ രണ്ടാം മലയാള സിനിമയ്ക്കായി കേരളത്തിലേക്ക് വരനൊരുങ്ങുകയാണ് സാമുവല്‍. പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന സിനിമയാണ് സാമുവലിന്‍റെ മലയാളത്തിലെ അടുത്ത പ്രോജക്ട്. 

Scroll to load tweet…