വർഷങ്ങളായുള്ള സങ്കടം സഫലമായെന്ന് ശാന്തികൃഷ്ണ പുരസ്കാരം കിട്ടിയതിനെ കുറിച്ച് ശാന്തികൃഷ്ണ പറയുന്നതിങ്ങനെ  

മലയാളികൾക്ക് എന്നും ഇഷ്ടനായികയാണ് ശാന്തികൃഷ്ണ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു തിരിച്ചെത്തിയത്. നിവിന്‍പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ നടിക്ക് സിനിമയില്‍ തിരക്കേറുകയായിരുന്നു.

 ഏറെ നാളത്തെ സങ്കടമായിരുന്നു അത്. ഇപ്പോൾ എന്റെ ​ആ​ഗ്രഹം സഫലമായെന്ന് ശാന്തികൃഷ്ണ പറഞ്ഞു. അടുത്തിടെ നടന്ന 65ാംമത് ജിയോ ഫിലിംഫെയർ അവാർഡ് ചടങ്ങിൽ ശാന്തികൃഷ്ണയ്ക്ക് മലയാളത്തിലെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു. വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരുതവണ പോലും പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശാന്തികൃഷ്ണ പറഞ്ഞു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശാന്തിക്ക് അവാര്‍ഡ് ലഭിച്ചത്. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്കെത്തിയത്. ഷീല ചാക്കോ എന്ന കഥാപാത്രം ശാന്തി കൃഷ്ണയ്ക്ക് പ്രശംസ നേടിക്കൊടുത്തു. മലയാളികളുടെ ഇഷ്ടനായിക മോഹന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമയിലേക്കെത്തിയത്.