നേരത്തെ തമിഴകത്തെ ചൂടന്‍ വാര്‍ത്തയായിരുന്നു നയന്‍താര ചിമ്പു പ്രണയബന്ധം. സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചു. എന്നാല്‍ രണ്ടുപേരുടെയും പ്രണയബന്ധത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ നന്ദു. ചിമ്പു സംവിധാനം ചെയ്ത നയന്‍താര നായികയായ വല്ലവന്റെ സഹസംവിധായകാനായിരുന്നു നന്ദു. 

Add Asianetnews as a Preferred SourcegooglePreferred

 "ഞാന്‍ നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശ ജനിപ്പിക്കുന്നു. എന്നാല്‍ ഒരു തരത്തില്‍ ഞാന്‍ പറഞ്ഞതാണ് സത്യം. ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ സംവിധായകരും മാമാമാര്‍ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകര്‍ നായികയേയും നായകനേയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരെ ഒന്നിച്ചു കൊണ്ടുവരുന്നു വെന്ന് നന്ദു പറഞ്ഞു".

ഒരു നല്ല സിനിമയിലെ നല്ല മാമാ മികച്ച സംവിധായകനാകും. എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയന്‍താരയുടെയും മാമായാണോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.'-നന്ദു പറഞ്ഞു.