പത്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നായിക സ്വരാ ഭാസ്‌ക്കര്‍. കര്‍ണിസേന ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തെ വിമര്‍ശിച്ച സ്വര സഞ്ജയ് ലീല ബന്‍സാലി സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ അത്യന്തം സാമൂഹിക വിരുദ്ധം എന്നാണ് പറയുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. ഭര്‍ത്താവോ സംരക്ഷകരോ മരിച്ച സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് തുടങ്ങിയ വാദങ്ങളാണ് ഒരു ഓണ്‍ലൈന്‍ മാധ്യനത്തില്‍ എഴുതിയ ലേഖനത്തിലൂടെ സ്വരാ ഭാസ്‌ക്കര്‍ പറയുന്നു.
പത്മാവത് കണ്ട് ഇറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഞാനൊരു യോനിയായി മാത്രം ചുരുങ്ങി പോയോ എന്നതാണ്. അതിനാലാണ് യോനിയെക്കുറിച്ച് ഇത്രയധികം എഴുതിയതെന്നും സ്വര പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ സാമൂഹിക ചരിത്രത്തിന്‍റെ ഭാഗമാണെന്ന ബോധ്യമുണ്ട്, പക്ഷെ ദുരാചാരങ്ങളെ ഇത്ര മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല.

ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുന്നു. സതി, ബലാത്സംഗം എന്നിവ ഒരു മനോനിലയുടെ ഇരുവശങ്ങളാണ്. പത്മാവതിന്‍റെ ക്ലൈമാക്‌സിലെ സ്ത്രീകളുടെ കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ളവയെ ശക്തമായ ഭാഷയിലാണ് സ്വര വിമര്‍ശിക്കുന്നത്.
നിങ്ങള്‍ ചെയ്ത എല്ലാ കാര്യത്തിനും നിങ്ങള്‍ക്ക് ന്യായീകരണം ഉണ്ടാകും എങ്കിലും ഇവയെല്ലാം സതി പോലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കുന്നതാണെന്നും സ്വര ബന്‍സാലിയോടായി പറയുന്നു.
