മുംബൈ: അമ്മയുടെ സാരി ധരിക്കാന്‍ ഇപ്പോഴും ഇഷ്ടമെന്ന് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. തന്‍റെ ചെറുപ്പത്തില്‍ അമ്മ പാര്‍ട്ടിക്ക് പോകുമ്പോള്‍ അവരുടെ വസ്ത്രവും മേക്ക് അപ്പും താന്‍ നോക്കി നില്‍ക്കുമായിരുന്നു. നോക്കി നില്‍ക്കുക മാത്രമല്ല അമ്മയുടെ സാരി ഉടുത്ത് നോക്കുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു.

എന്നാല്‍ ചെറുപ്പത്തില്‍ മാത്രമല്ല ഇപ്പോഴും താരം അമ്മയുടെ വസ്ത്രം ഉടുക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം. അച്ഛന്‍ പട്ടാളക്കാരനായതിനാല്‍ അമ്മയും അനുഷ്കയും പല സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് പല ഗ്രാമങ്ങളിലെയും സാരികള്‍ അമ്മയുടെ ശേഖരത്തിലുണ്ട്. അമ്മയുടെ സാരി ശേഖരത്തില്‍ നിന്ന് താന്‍ ഇപ്പോഴും ഇഷ്ടപ്പെട്ടത് ഉടുക്കാറുണ്ടെന്നാണ് അനുഷ്ക പറയുന്നത്. ഏറ്റവും ഒടുവിലായി വസ്ത്രത്തോടുള്ള അനുഷ്കയുടെ ഇഷ്ടം വസ്ത്ര ഡിസൈനിങ്ങിലേക്ക് എത്തിച്ചിരിക്കുകയാണ്.