Asianet News MalayalamAsianet News Malayalam

അനുഭൂതി തഴുകിയ പാട്ടുകള്‍

I V Sasi Songs
Author
First Published Oct 24, 2017, 12:20 PM IST

I V Sasi Songs

മലയാളികളെ ഭൂതകാലക്കുളിരിലേക്ക് വഴി നടത്തും ഐ വി ശശി സിനിമകളിലെ ഓരോ ഗാനങ്ങളും. ആദ്യ ചിത്രമായ ഉത്സവത്തിലെ ഗാനങ്ങള്‍ തൊട്ട് അത് അനുഭവിച്ചറിയാം. അക്കാലത്തെ ബോളീവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്നവയെങ്കിലും രാഗസാന്ദ്രമായ മെലഡികളായിരുന്നു അവയില്‍ പലതും. മണ്ണിന്‍റെ മണമുള്ള ഈണങ്ങളും അക്ഷരക്കൂട്ടുകളും. കേരളത്തനിമ ചോരാത്ത ഗാനരംഗങ്ങള്‍. എണ്‍പതുകളില്‍ കെ ജേ യേശുദാസിന്‍റെയും എസ് ജാനകിയുടെയും ഹിറ്റുകളില്‍ പലതും ഐ വി ശശി ചിത്രങ്ങളിലേതായിരുന്നു.

എ ടി ഉമ്മറും ശ്യാമുമായിരുന്നു ആദ്യകാലത്ത് ഐ വി ശശിയുടെ ഇഷ്‍ട സംഗീത സംവിധായകര്‍. ആ കൂട്ടുകെട്ടുകളില്‍ വിരിഞ്ഞത് മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവര്‍ണകാലമാണ്. പിന്നീട് സാക്ഷാല്‍ ജി ദേവരാജനും എം ജി രാധാകൃഷ്‍ണനും ജോണ്‍സനും കീരവാണിയും എസ് പി വെങ്കിടേഷും വിദ്യാസാഗറുമൊക്കെ ഐ വി ശശി ചിത്രങ്ങളില്‍ ഈണമൊരുക്കി.

അതുപോലെ ബിച്ചു തിരുമലയും പൂവച്ചല്‍ ഖാദറുമായിരുന്നു ആദ്യകാലത്തെ പതിവ് ഗാനരചയിതാക്കള്‍. പില്‍ക്കാലത്ത് ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ ഐ വി ശശി സിനിമകള്‍ക്ക് പാട്ടെഴുതാനെത്തി. അപൂര്‍വ്വമായ ആ കൂടിച്ചേരലുകളും സൃഷ്‍ടിച്ചത് സമാനതകളില്ലാത്ത ഹിറ്റ് ഗാനങ്ങള്‍.

ആദ്യസമാഗമ ലജ്ജയും വാകപ്പൂമരവും നീലജാലാശയവും ഉല്ലാസപ്പൂത്തിരികളും രാഗേന്ദു കിരണങ്ങളുമൊക്കെ മലയാളി എങ്ങനെ മറക്കാനാണ്?

സാധാരണക്കാരന്‍റെ ഉള്‍പ്രേരണകളെ ഉത്സവമാടിച്ച ഐ വി ശശി സിനിമകളിലെ തിരഞ്ഞെടുത്ത ചില ഈണങ്ങളും വരികളും കേള്‍ക്കാം.

ആദ്യസമാഗമലജ്ജയില്‍ (ഉത്സവം 1975)

പവൂച്ചല്‍ ഖാദര്‍, എ ടി ഉമ്മര്‍

രാഗേന്ദുകിരണങ്ങള്‍ (അവളുടെ രാവുകള്‍ 1978)

ബിച്ചു തിരുമല, എ ടി ഉമ്മര്‍

 

വാകപ്പൂമരം ചൂടും (അനുഭവം 1976)

ബിച്ചു തിരുമല, എ ടി ഉമ്മര്‍

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (അങ്ങാടി 1980)

ബിച്ചുതിരുമല, ശ്യാം

 

ഉല്ലാസപ്പൂത്തിരികള്‍ (മീന്‍ 1980)

യൂസഫലി കേച്ചേരി, ജി ദേവരാജന്‍

കൊമ്പില്‍ കിലുക്കും കെട്ടി (കരിമ്പന 1980)

ബിച്ചുതിരുമല, എ ടി ഉമ്മര്‍

കാറ്റുതാരാട്ടും (അഹിംസ 1981)

ബിച്ചു തിരുമല, എ ടി ഉമ്മര്‍

മഞ്ഞേ വാ.. (തുഷാരം 1981)

യൂസഫലി കേച്ചേരി, ശ്യാം

 

മൈനാകം.. (തൃഷ്ണ 1981)

ബിച്ചു തിരുമല, ശ്യാം

ഒരിക്കല്‍ നിറഞ്ഞും (മൃഗയ 1989)

ശ്രീകുമാരന്‍ തമ്പി, ശങ്കര്‍ ഗണേഷ്

ഹൃദയം കൊണ്ടെഴുതുന്ന കതവിത (അക്ഷരത്തെറ്റ് 1989)

ശ്രീകുമാരന്‍ തമ്പി, ശ്യാം

മുകിലേ നീ മൂളിയ (ഭൂമിക 1991)

പി കെ ഗോപി, രവീന്ദ്രന്‍

സൂര്യകിരീടം (ദേവാസുരം 1993)

ഗിരീഷ് പുത്തഞ്ചേരി, എം ജി രാധാകൃഷ്ണന്‍

മാനസം തുഷാരം തൂവിടും (ദ സിറ്റി 1994)

ബിച്ചു തിരുമല, ജോണ്‍സണ്‍

മാണിക്യക്കല്ലാല്‍ (വര്‍ണ്ണപ്പകിട്ട് 1997)

ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗര്‍

അനുഭൂതി തഴുകി (അനുഭൂതി 1997)

എം ഡി രാജേന്ദ്രന്‍, ശ്യാം

Follow Us:
Download App:
  • android
  • ios