ഓർഡറിൽ ഷൂട്ട് ചെയ്യാത്തത് കൊണ്ടുതന്നെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യത്തെ മൂന്ന് ദിവസം താൻ നിരാശനായിരുന്നുവെന്നും, എന്നാൽ എഡിറ്റ് കണ്ടപ്പോഴാണ് മോഹൻലാലിന്റെ അഭിനയത്തിന്റെ മാജിക് താൻ അനുഭവിച്ചതെന്നും ജീത്തു ജോസഫ് പറയുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം'. കേവലമൊരു കുടുംബ ചിത്രമെന്ന് പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ക്രൈം ത്രില്ലർ സിനിമായിരുന്നു ദൃശ്യം. ആദ്യ ഭാഗത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ദൃശ്യം 2 പുറത്തിറങ്ങിയിരുന്നു. ദൃശ്യം 3 ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അതേസമയം മൂന്നാം ഭാഗം ത്രില്ലർ ചിത്രമായിട്ടായിരിക്കില്ല എത്തുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ദൃശ്യം ചിത്രാകരണ സമയത്തെ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഓർഡറിൽ ഷൂട്ട് ചെയ്യാത്തത് കൊണ്ടുതന്നെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യത്തെ മൂന്ന് ദിവസം താൻ നിരാശനായിരുന്നുവെന്നും, എന്നാൽ എഡിറ്റ് കണ്ടപ്പോഴാണ് മോഹൻലാലിന്റെ അഭിനയത്തിന്റെ മാജിക് താൻ അനുഭവിച്ചതെന്നും ജീത്തു ജോസഫ് പറയുന്നു.
മോഹൻലാൽ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ സ്വാഭാവികമായി തന്നെയാണ് അദ്ദേഹം പെരുമാറുന്നത്. കട്ട് പറയുമ്പോള്‍ അത് പോലെ തന്നെ തിരികെ വരും. ആദ്യമായി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ വളരെ നിരാശനായിരുന്നു, മുൻപ് പല നടന്മാരുടെ കൂടേയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കണ്ടിട്ടുണ്ട്, എന്നാൽ ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കുറച്ച് നിരാശയിലായി. എന്റെ ഭാര്യ വന്ന് 'അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലേ' എന്ന് ചോദിച്ചു. എനിക്കും അത് തന്നെ തോന്നി. പക്ഷെ എഡിറ്റ് കണ്ടപ്പോഴാണ് അത്ഭുതപ്പെട്ടത്. എന്തോ ഒരു മാജിക് സംഭവിച്ചത് പോലെയായിരുന്നു. നമ്മള്‍ ഓര്‍ഡറിലല്ലല്ലോ ഷൂട്ട് ചെയ്യുക. പക്ഷെ അദ്ദേഹം കഥാപാത്രത്തിന്റെ തുടര്‍ച്ചയൊക്കെ കൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ല, അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. അദ്ദേഹം വളരെ പ്രൊഫഷണല്‍ ആണ്. സംവിധായകന്റെ നടനാണ് അദ്ദേഹം.'' ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം ബിജു മേനോൻ ചിത്രം വലതു വശത്തെ കള്ളൻ, ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന മിറാഷ് എന്നീ ചിത്രങ്ങളാണ് ജീത്തു ജോസഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.
വലതുവശത്തെ കള്ളൻ
ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളൻ നിർമ്മിക്കുന്നത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം . സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്‍തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്‍ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത് ' ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് 'പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ ജി നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആര്‍ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


