ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം നയന്‍താരയും ചിമ്പുവും ഒന്നിക്കുന്ന സിനിമയായിരുന്നു ഇതു നമ്മ ആള്. നയന്‍താരയും ചിന്പുവും തമ്മിലുണ്ടായിരുന്നു പ്രശ്‍നങ്ങളും വിവാദങ്ങളും തീര്‍ന്ന് വീണ്ടും ഇരുവരും വെളളിത്തിരയില്‍ ഒന്നിക്കുന്ന വാര്‍ത്ത ആരാധകരുംആകാംക്ഷയോടെയായിരുന്നു കേട്ടത്. പക്ഷേ, പലപല പ്രശ്‍നങ്ങള്‍ കാരണം ചിത്രം നീണ്ടുപോകുന്നതാണ് ഇപ്പോഴും കാണുന്നത്. മെയ് 20നു ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും റിലീസ് മാറ്റിവച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.

പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ഡ്രിയ, സൂരി, ജയപ്രകാശ്, അര്‍ജുനന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.