വിരമിച്ച ഒരു പൊലീസ് കോണ്‍സ്റ്റബളിന്റെ കഥയുമായി ഒരു രസികന്‍ ഷോര്‍ട് ഫിലിം. യുട്യൂബില്‍ പ്രദര്‍ശനത്തിന് എത്തിയ ഇടിയന്‍ കര്‍ത്ത എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.


വിഷ്‍ണു ഭരതനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. കിസ്‍മത്ത്, ഈടെ എന്നീ സിനിമകളിലൂടെ ശ്രദ്ധയനായ അബു വളയംകുളമാണ് ചിത്രത്തില്‍ ഇടിയന്‍ കര്‍ത്ത എന്ന കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം തന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍തത്. സ്റ്റീവ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് മന്‍സൂര്‍ ആണ്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.