ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്. ഷാജി എൻ കരുണാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയില്‍ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ഓള്. ഷാജി എൻ കരുണാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ജയരാജിന്റെ ഭയാനകം, റഹീം ഖാദറിന്റെ മക്കാന, എബ്രിഡ് ഷൈനിന്റെ പൂമരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൌ എന്നിവയാണ് ഇന്ത്യൻ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. ഇന്ത്യൻ പനോരമയിലെ സിനിമകള്‍ തെരഞ്ഞെടുത്ത ജൂറിയില്‍ സംവിധായകൻ മേജര്‍ രവി അംഗമാണ്. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ സ്‍വോര്‍ഡ് ഓഫ് ലിബര്‍ടി, മിഡ്നൈറ്റ് റണ്‍, ലാസ്യം എന്നീ മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാളിയായ വി.എസ്.സനോജ് ഹിന്ദിയില്‍ ഒരുക്കിയ ബേണിംഗ് എന്ന ഷോര്‍ട്ട് ഫിലിമും പനോരമയില്‍ ഇടം പിടിച്ചിട്ടുണ്ട്.