തിരുവനന്തപുരം: 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 65 രാജ്യങ്ങളില്‍നിന്നുള്ള 190 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ 2 മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. പാലസ്ഥീന്‍ സംവിധായിക ആന്‍മരിയ വാസിറിന്‍റെ വാജിബ് എന്ന ചിത്രം സുവര്‍ണ ചകോരം സ്വന്തമാക്കി. ടിഎം തോമസ് ഐസക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
- സുവര്‍ണ ചകോരം : വാജിബ് (സംവിധാനം - ആന്‍മരിയ വാസിര്‍)
- ഫിപ്രസി പുരസ്‌കാരം : ന്യൂട്ടണ്‍ (സംവിധാനം - അമിത് വി മസുര്‍കര്‍)
- ഫിപ്രസി പുരസ്‌കാരം (മലയാളം) : ഏദന്‍ (സംവിധാനം - സഞ്ജു സുരേന്ദ്രന്‍)
- നെറ്റ്പാക് അവാര്‍ഡ് : ന്യൂട്ടണ്‍
- നെറ്റ്പാക് അവാര്‍ഡ് (മലയാളം) : തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം - ദിലീഷ് പോത്തന്‍)
- നവാഗത സംവിധായകനുള്ള രജത ചകോരം :സഞ്ജു സരേന്ദ്രന്‍ (ചിത്രം - ഏദന്‍)
- മികച്ച സംവിധായകയ്ക്കുള്ള രജതചകോരം : അനുജ ബൂന്യാവതന (ചിത്രം - മലില)
- മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം : വി പി വിനീത (എഷ്യാനെറ്റ് ന്യൂസ്)
- പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് (സംവിധാനം-രെയ്ഹാന ഒബെയ്മെയര്‍)
- പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ (സംവിധാനം - ജോണി ഹെന്‍ട്രിക്സ്)
