ഇരുപത്തിയൊന്നാമത് രാജ്യാന്തരചലചിത്രമേളയുടെ ആവേശത്തിലേക്ക് തലസ്ഥാനം. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം നടി മഞ്ജുവാര്യര്‍ നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ സമുച്ചയം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുമെന്ന് സാംസ്‍കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

മേള തുടങ്ങാന്‍ ഇനി രണ്ടു നാള്‍ മാത്രം. ചലച്ചിത്രാസ്വാദകരെ സ്വീകരിക്കാന്‍ അനന്തപുരി ഒരുങ്ങി. പ്രതിനിധികള്‍ക്കുള്ള പാസ് വിതരണത്തിന് ടാഗോള്‍ തീയേറ്റര്‍ വേദിയായി. ആദ്യമായി മേളയുടെ ഭാഗമാകുന്ന ഭിന്നലിംഗക്കാര്‍ക്ക് പാസ് വിതരണം ചെയ്‍ത് നടി മഞ്ജുവാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‍തു.

അന്തരിച്ച തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതക്ക് ആദരവര്‍പ്പിച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങ്.