Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്‍കെ നടത്തിയേക്കും, ചില മാറ്റങ്ങളോടെ

രാജ്യാന്തര ചലചിത്രമേളയായ ഐഎഫ്‍എഫ്‍കെ ഈ വര്‍ഷം റദ്ദാക്കുമോ എന്ന സര്‍ക്കാര്‍ ആലോചനയിൽ നിരാശപ്പെട്ട സിനിമാപ്രേമികള്‍ക്ക് ആശ്വാസമായി പുതിയൊരു വാര്‍ത്തവരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താൻ നീക്കം തുടങ്ങിയിരിക്കുന്നു. പ്രതിനിധികളുടെ പാസിനുള്ള തുക കൂട്ടിയും ആർഭാടങ്ങൾ കുറച്ചും മേള നടത്താനാണ് ശ്രമം. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് സിനിമമന്ത്രി എ കെ ബാലൻ അറിയിച്ചു.

IFFK
Author
Thiruvananthapuram, First Published Sep 22, 2018, 8:21 PM IST

രാജ്യാന്തര ചലചിത്രമേളയായ ഐഎഫ്‍എഫ്‍കെ ഈ വര്‍ഷം റദ്ദാക്കുമോ എന്ന സര്‍ക്കാര്‍ ആലോചനയിൽ നിരാശപ്പെട്ട സിനിമാപ്രേമികള്‍ക്ക് ആശ്വാസമായി പുതിയൊരു വാര്‍ത്തവരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താൻ നീക്കം തുടങ്ങിയിരിക്കുന്നു. പ്രതിനിധികളുടെ പാസിനുള്ള തുക കൂട്ടിയും ആർഭാടങ്ങൾ കുറച്ചും മേള നടത്താനാണ് ശ്രമം. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് സിനിമമന്ത്രി എ കെ ബാലൻ അറിയിച്ചു.

സ്‍കൂൾ കലോത്സവത്തിന്റെ മാതൃകയിൽ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ബദൽ ചർച്ചകളിലാണ് സാംസ്ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് ഒരു നിർദ്ദേശം. കഴിഞ്ഞ വർഷം 650 രൂപയായിരുന്നത് 750 ആക്കാൻ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. തുക കൂട്ടുന്നത് വഴി 2 കോടി നേടാമെന്നാണ് കണക്ക് കൂട്ടൽ. പക്ഷെ വിദ്യാർത്ഥികൾക്ക് പകുതി തുക മതി.

അടൂർ ഗോപാലകൃഷ്‍ണനെ പോലെയുള്ള വിഖ്യാത ചലച്ചിത്ര കാരന്മാരെ അന്താരാഷ്‍ട്ര ജൂറി അധ്യക്ഷനാക്കുകയാണ് മറ്റൊരു നിർദ്ദേശം. വിദേശത്ത് നിന്ന് വൻതുക മുടക്കി ജൂറി അധ്യക്ഷന്മാരെ കൊണ്ടുവരുന്നതിലെ ചെലവ് ഇത് വഴി  കുറക്കാം.. ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള തുക 10 ലക്ഷമാണ്, ഇത് വേണ്ടെന്ന് വെക്കാം. എല്ലാ അവാ‍ർഡുകൾക്കുമുള്ള പ്രൈസ് മണിയും വേണ്ടെന്ന് വെക്കാമെന്നതാണ് അടുത്ത നിർദ്ദേശം തിയേറ്ററുകൾക്ക് മുന്നിലെ ആർഭാടങ്ങളും സാംസ്ക്കാരിക പരിപാടുകളും വേണ്ടെന്ന് വെക്കും.

സ്വകാര്യ തിയേറ്ററുകൾക്ക് നൽകുന്ന വാടക തുക തന്നെ കെഎസ്എഫ്‍ഡിസി തിയേറ്ററുകൾക്കും നൽകുന്നുണ്ട്. ഈ തുക ഒഴിവാക്കാൻ കെഎസ്എഫ്‍ഡിസിയോട് ആവശ്യപ്പെടും. പക്ഷെ തിയേറ്ററുകളുടെ എണ്ണവും സിനിമകളുടെ എണ്ണവും കുറക്കില്ല. അന്താരാഷ്‍ട്ര വിഭാഗം സിനിമകളുടെ തെരഞ്ഞെടുപ്പിനുള്ള നടപടി രണ്ടാഴ്‍ച പിന്നിട്ടപ്പോഴാണ് എല്ലാം നിർത്തിവെച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios