ഗർഭിണിയാണെന്ന വാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് നടി ഇല്ല്യാന ഡിക്രൂസ്
ബോളിവുഡ് നടി ഇല്ല്യാന ഡിക്രൂസ് ഗർഭിണിയാണെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയോട് ഇല്ല്യാന ആദ്യം പ്രതികരിച്ചിരുന്നില്ല. ആരാധകരുടെ അതിരുവിട്ട ചോദ്യങ്ങൾ കേട്ട് സഹിക്കാൻ പറ്റാതെയാണ് ഇല്യാന മറുപടി നൽകാൻ തീരുമാനിച്ചത്. നടിയുടെ ചില ചിത്രങ്ങള്‍ കൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കാമുകന്‍ ആന്‍ഡ്രൂ നീബോണ്‍സിനെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ് ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ വന്നത്.
ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്തായാലും ഗര്‍ഭിണിയല്ലെന്ന് അറിയിക്കുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നെങ്കില്‍ ഞാനേറെ സന്തോഷിച്ചേനെ. കാരണം അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്. പക്ഷേ ഇപ്പോള്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഉറപ്പായിട്ടുമാകുമെന്ന് താരം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇല്യാന. ഭര്‍ത്താവ് എന്നാണ് ആന്‍ഡ്രുവിനെ താരം വിശേഷിപ്പിക്കുന്നത്. 31കാരിയായ താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം ചെയ്യുമ്പോൾ നിങ്ങളെ എന്തായാലും ഞാൻ അറിയിക്കുമെന്നും ഇല്യാന പറഞ്ഞു. ഞാൻ വളരെയധികം സന്തോഷവതിയാണ്. എന്റെ ജോലിയെ ഞാൻ ബഹുമാനിക്കുന്നുവെന്നും ഇല്യാന പറഞ്ഞു.
