മുംബൈ: വിവാഹം എന്നാണ് എന്ന ചോദ്യം കേട്ട് മടുത്തെന്ന് ബോളിവുഡ് നടി തബു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് താരം കാര്യം വ്യക്തമാക്കിയത്. തന്‍റെ കല്ല്യാണത്തെ കുറിച്ചാണോ ചോദ്യം എന്നായിരുന്നു താരം ആദ്യം ചോദിച്ചത്. തുടര്‍ന്ന് ഇത്തരം ചോദ്യങ്ങള്‍ കേട്ട് മടുത്തെന്ന് പറയുകയും ചെയ്തു. 

എന്നാല്‍ തബു അവിവാഹിതയായതിന് പിന്നില്‍ അജയ് ദവ്ഗണ്‍ ആണ് എന്ന വാര്‍ത്തയുടെ സത്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തബുവിന്‍റെ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു. അത്തരം തലക്കെട്ട്, വാര്‍ത്ത വായിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്നു പറഞ്ഞ തബു താനും അജയും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി. വാര്‍ത്ത മുഴുവന്‍ വായിച്ച ആളുകള്‍ക്ക് താന്‍ എന്താണ് പറഞ്ഞതെന്ന് മനസിലായി എന്നും തബു പറഞ്ഞു.

തന്‍റെ ആദ്യ ചിത്രമായ വിജയ്പതില്‍ അജയും ഉണ്ടായിരുന്നു. അന്നു മുതല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഗോല്‍മാല്‍ എഗെയ്ന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് താനും അജയ്യും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അര്‍ഷാദ് വാര്‍സി പറഞ്ഞതും താരം വെളിപ്പെടുത്തി. രണ്ട് താരങ്ങള്‍ തമ്മില്‍ ഇത്ര നല്ല സൗഹൃദം കണ്ടിട്ടില്ലെന്നായിരുന്നു അര്‍ഷാദ് പറഞ്ഞത്.