ഇമ്രാന്‍ ഹാഷ്മിയുമായുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പാകിസ്താന്‍ സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് സാക്ഷാല്‍ ഇമ്രാന്‍ ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

'ആരാണീ ചതിയന്‍!! എന്റെ ലുക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നയാള്‍!' ഈ വാചകങ്ങള്‍ക്കൊപ്പം ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള ആരും ഞെട്ടും. വ്യത്യാസങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഏറെ പാടുപെടേണ്ടിവരുന്ന, കാഴ്ചയില്‍ ഇമ്രാന്‍ ഹാഷ്മിയെപ്പോലെതന്നയുള്ള ഒരു യുവാവിന്റെ ചിത്രമാണത്.

ഇമ്രാന്‍ ഹാഷ്മിയുമായുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പാകിസ്താന്‍ സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് സാക്ഷാല്‍ ഇമ്രാന്‍ ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി താന്‍ ആസ്വദിക്കുന്നുവെന്നും സെല്‍ഫികള്‍ക്കും സംസാരിക്കാനും വേണ്ടി ആളുകള്‍ തന്റെ അടുത്തുകൂടുന്നുവെന്നും പാക് മാധ്യമങ്ങളോട് മസ്ദാക് ഈയിടെ പറഞ്ഞിരുന്നു. 

View post on Instagram

#CheatIndia എന്നൊരു ഹാഷ്ടാഗ് കൂടി ഇമ്രാന്‍ ഹാഷ്മി മസ്ദാകിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ഇമ്രാന്‍ നിര്‍മ്മിച്ച്, നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് അത്. തന്റെ കരിയറില്‍ ഏറ്റവും പ്രതീക്ഷയുശ്ശ പ്രോജക്ടാണ് ചീറ്റ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈ 25ന് ലഖ്‌നൗവില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത ജനുവരിയില്‍ തീയേറ്ററുകളിലെത്തും. സൗമിക് സെന്‍ ആണ് സംവിധാനം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വിമര്‍ശനവിധേയമായി സമീപിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിയുന്നു.