ദില്ലി: ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളുടെ മത്സര പട്ടികയില്‍ കാവ്യ മാധവനും. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയെയയും മികച്ച നടിയുടെ പട്ടികയില്‍ ഇടം നല്‍കിയത്. ആലിയ ഭട്ട്, വിദ്യാ ബാലന്‍, റത്ന പഥക് ഷാ, തനിഷ്ഠ ചാറ്റര്‍ജി എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് താരങ്ങള്‍. ഇവരോടാണ് കാവ്യ മത്സരിക്കുന്നതെന്നും മറ്റൊരു ശ്രദ്ധേയ കാര്യം. മികച്ച നടന്‍മാര്‍ക്കുള്ള മത്സര പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, രാജ്കുമാര്‍ റാവോ, ഹൃത്വിക് റോഷന്‍, ലലിത് ബേല്‍, ആദില്‍ ഹുസൈന്‍, സുശാന്ത് സിംഗ രജ്പുത്ത് എന്നിവരും ഇടം നേടിയിട്ടുണ്ട്.
മികച്ച സിനിമ
പിങ്ക്
ഏ ദില്‍ ഹെ മുഷ്‌കില്‍
സുല്‍ത്താന്‍
ജോക്കര്‍
എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി
മികച്ച സംവിധായകന്‍
നിതേഷ് തിവാരി
അലംകൃത ശ്രീവാസ്തവ
എസ്എസ് രാജമൗലി
കൊങ്കണ സെന്‍ ശര്‍മ
വിക്രമാദിത്യ മോട്വാനി
എന്‍ പത്മകുമാര്‍
നിഖില്‍ മഞ്ജൂ
