ഡാന്‍സ് പാര്‍ട്ടിയിലെ പ്രണവ് മോഹന്‍ലാല്‍; 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' വീഡിയോ സോംഗ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 29, Jan 2019, 12:22 PM IST
Indindirangal Irupathiyonnaam Noottaandu video song
Highlights

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
 

കഴിഞ്ഞ വാരം തീയേറ്ററുകളിലെത്തിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നജിം അര്‍ഷാദാണ് ഗായകന്‍. ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

loader